കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍

മരിച്ച കുമാര്

പാലക്കാട് കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമാറിന്റെ മരണത്തില്‍ ആദ്യ അറസ്റ്റ്. മുന്‍ ഡെപ്യൂട്ടി കമാണ്ടന്റ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എആര്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാണ്ടന്റ് സുരേന്ദ്രനെ പാലക്കാട്ടെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സുരേന്ദ്രന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചിരുന്നു. ക്യാംപില്‍ ജാതിവിവേചനവും പീഡനവും നേരിടേണ്ടി വന്നതിനാലാണ് ആദിവാസിയായ കുമാര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബാങ്ങളുടെ പരാതി.

ആത്മഹത്യാ പ്രേരണ കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ സംഭവത്തില്‍ രണ്ട് എഎസ്‌ഐമാരുള്‍പ്പെടെ 7 പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. കുമാറിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് കുമാറിന്റെ ഭാര്യ സജിനി ആവശ്യപ്പെട്ടു.

സസ്‌പെന്‍ഷനിലുള്ള പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം, ഭവന ഭേദനം, മോഷണക്കുറ്റം തുടങ്ങിയവയും, പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ജൂലൈ 25നാണ് കുമാറിനെ ലക്കിടിയില്‍ റെയിവേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ക്യാമ്പില്‍ ജാതി വിവേചനവും പീഡനവും നേരിട്ടതായി കുമാര്‍ വ്യക്തമാക്കിയിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുമാറിന് മാനസിക പീഢനം നേരിടേണ്ടി വന്നതായി കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ക്രെംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News