കെ.എസ്.ഇ.ബി സാലറി ചാലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്ക് കൈമാറി.

വൈദ്യുതി മന്ത്രി എം.എം മണിയും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളയും ചേർന്നാണ് ചെക്ക് മുഖ്യമന്ത്രിക്ക് നൽകിയത്.

സാലറി ചാലഞ്ചിലൂടെ പത്ത് മാസമായി132.46 കോടി രൂപയാണ് ബോർഡ് സമാഹരിച്ചത്. വൈദ്യുതി ബോർഡിലെ ജീവനക്കാരോട് നേരിട്ട് മന്ത്രി എത്തി നന്ദി രേഖപ്പെടുത്തിയ ശേഷമാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.