മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്നും മാറ്റിപാര്‍പ്പിച്ചവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍,മറ്റ് വിചിത്രമായ ഭൗമ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെട്ട ഇടങ്ങള്‍,വലിയ വിള്ളലുകള്‍ ശ്രദ്ധയില്‍ പെട്ട ഇടങ്ങള്‍ തുടങ്ങിയവയാണ് വിദഗ്ദ്ധ സമിതി പരിശോധിക്കുക. ജനങ്ങളെ മാറ്റിപാര്‍പ്പിച്ച ഇടങ്ങളിലാണ് പരിശോധന നടത്തുക.ദുര്‍ബല മേഖലകളിലെ പഠന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോരിറ്റിക്ക് കൈമാറിയതിന് ശേഷമാകും പ്രദേശങ്ങള്‍ വാസയോഗ്യമാണോ ജനങ്ങളെ തിരികെ എത്തിക്കാമോ തുടങ്ങിയ കാര്യങ്ങളില്‍ ദുരന്ത നിവാരണ വകുപ്പ് തീരുമാനമെടുക്കുക.കോഴിക്കോട്,കണ്ണൂര്‍,വയനാട് കോട്ടയം ,എറണാകുളം,പാലക്കാട് ,ഇടുക്കി,മലപ്പുറം,,തൃശൂര്‍,പത്തനംതിട്ട ജില്ലകളിലാകും ഭൗമശാസ്ത്രജ്ഞര്‍ പരിശോധന നടത്തുക.