മുന്നാഴ്ചത്തെ ഒറ്റയാള്‍ ഭരണത്തിന് ശേഷം കര്‍ണാടയില്‍ യദ്യുരപ്പ മന്ത്രി സഭ ഇന്ന് വികസിപ്പിക്കും

കര്‍ണാടകത്തിലെ നാടകങ്ങള്‍ക്ക് അവസാനമായിട്ട് അധികനാള്‍ ആയിട്ടില്ല. മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മൊത്തത്തില്‍ ഭരണസ്തംഭനം ആണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.പ്രളയം രൂക്ഷമായപ്പോള്‍ ഈ ആരോപണവും ശക്തമായിരുന്നു. എന്തായാലും കര്‍ണാടകത്തില്‍ മന്ത്രിസഭ ഉടന്‍ രൂപീകരിക്കും. മുന്നാഴ്ചത്തെ ഒറ്റയാള്‍ ഭരണത്തിന് ശേഷം കര്‍ണാടയില്‍ യദ്യുരപ്പ മന്ത്രി സഭ ഇന്ന് വികസിപ്പിക്കും. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രിമാരുടെ പട്ടിക അമിത് ഷാ കൈമാറും എന്നാണ് യെഡിയൂരപ്പ അറിയിച്ചിരിക്കുന്നത്. മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുകയും ചെയ്യും.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കര്‍ണാടകത്തില്‍ കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെ നാല് തവണ മന്ത്രിസഭ യോഗം ചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയല്ലാതെ വേറെ മന്ത്രിമാര്‍ ഒന്നുമില്ലാത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് മേധാവികളും മാത്രമാണ് പങ്കെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here