പുന്നപ്ര- വയലാര്‍ സമര പോരാട്ടത്തിന്റെ  ഉജ്വല പാരമ്പര്യമുള്ള  വിപ്ലവ ഗായിക അനസൂയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഞ്ചു വയസു തികയും മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടി വേദികളില്‍ ഗാനം ആലപിച്ച് ശ്രദ്ധേയയായിരുന്നു അനസൂയ.

സഖാവ് പി. കൃഷ്ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തില്‍ അനസൂയ പാടിയ അന്ത്യാഭിവാദ്യഗാനം ചിരസ്മരണീയമാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ കേസില്‍പ്പെടുത്തി പതിനൊന്നു മാസം ഒളിവില്‍ കഴിയേണ്ടിവന്ന അവരുടെ വിപ്ലവകരമായ ജീവിതം കമ്യൂണിസ്റ്റുകാര്‍ക്ക് എന്നും ആവേശമുളവാക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.