കേന്ദ്ര അവഗണന തുടരുന്നു; കേരളത്തിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ചില്ല

കേരളത്തോടുള്ള അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്തനിവാരണ ഫണ്ടിലേക്ക് കേരളത്തിന് പൈസ അനുവദിച്ചില്ല. ഒഡിഷക്ക് 3338 കോടിയും, കര്‍ണാടകക്ക് 1029 കോടി രൂപയും അനുവദിച്ചപ്പോഴാണ് കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഒഡിഷ, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിലേക്ക് 4432 കോടി രൂപ അനുവദിച്ചത്.

ഒഡിഷയില്‍ ഫോണിയുടെ പശ്ചാത്തലത്തിലും, കര്‍ണാടകയില്‍ വരള്‍ച്ചയുടെ പശ്ചാത്തലത്തിലുമാണ് ധനസഹായം അനുവദിച്ചത്. എന്നാല്‍ കേരളത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള അധിക തുകയായാണ് അനുവദിച്ചത്.

ഓഡിഷക് 3338.22 കോടി രൂപയും, കര്ണാടകത്തിന് 1029.39 കോടിയും, ഹിമാചല്‍ പ്രദേശിന് 64.49 കോടി രൂപയുമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ അനുവദിച്ചത്. അതേസമയം കഴിഞ്ഞ പ്രളയത്തില്‍ കേരളം ആവശ്യപ്പെട്ട തുക തരാത്ത കേന്ദ്രസര്‍ക്കാര്‍ ഇന്നത്തെ യോഗത്തിലും ഇക്കാര്യം പരിഗണിച്ചില്ല.

ഓഡിഷക്ക് ഫോണി ചുഴലിക്കാറ്റ് വീശുന്നതിന് മുന്നേ 340 കോടിയുടെ ധനസഹായവും, പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോള്‍ 1000 കോടിയുടെ ധനസഹായവും നല്‍കിയൊരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അധിക ഫണ്ട് എന്ന നിലയില്‍ 3338 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രളയം ബാധിച്ച കര്‍ണകയും മഹാരാഷ്ട്രയും സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളം സന്ദര്‍ശിക്കാന്‍ തയാറായിരുന്നുമില്ല. ഇതിന് പിന്നാലെയാണ് കേരളത്തോടുള്ള കേന്ദ്ര അവഗണന വീണ്ടും വ്യക്തമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News