തുടര്‍ച്ചയായി രണ്ടാം തവണയും കേരളം നേരിട്ട പ്രളയത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയില്‍ ചോദ്യമുന്നയിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍.

കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യത്തോടൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് 2019 ലെ മഴക്കെടുതിയിലും സാമ്പത്തിക സഹായം നല്‍കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതില്‍ അതൃപ്തി പങ്കുവച്ചിരിക്കുന്നത്.

ക‍ഴിഞ്ഞ വര്‍ഷവും പ്രളയക്കെടുതി അവുഭവിച്ച കേരളത്തോട് തുടക്കം മുതല്‍ മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. കനത്ത പ്രതിഷേധങ്ങല്‍ക്ക് ശേഷമാണ് കേരളത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായത്.