ജമ്മു കശ്മീര്‍ വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ ചോദ്യം ചെയ്യുക.

പാക് വിദേശ കാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് വിവിധ പാക് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീരുമാനം എല്ലാ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും ഖുറേഷി പറഞ്ഞു.

നേരത്തെ യു എന്‍ സുരക്ഷാ കൗണ്‌സിലിലും കശ്മീര്‍ വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേത്.