ഇഷ്‌ക് എന്ന ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട രംഗം പുറത്തുവിട്ട് സംവിധായകന്‍ അനുരാജ് മനോഹര്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സെന്‍സര്‍ ചെയ്യാത്ത ക്ലൈമാക്‌സ് രംഗം പുറത്തുവിട്ടത്.

ചിത്രത്തിന്‍ ക്ലൈമാക്‌സില്‍ നായകനായ ഷെയ്ന്‍ നിഗം നായികാ കഥാപാത്രത്തിന് മോതിരം നല്‍കുന്നതാണ് സീന്‍. മോതിരം സ്വീകരിക്കാതെ നായിക നടുവിരല്‍ തിരികെ കാണിക്കുന്നുമുണ്ട്. സ്ത്രീകള്‍ നടുവിരല്‍ ഉയര്‍ത്തുന്ന വലിയ കുറ്റമായി കണ്ടായിരുന്ന സെന്‍സര്‍ബോര്‍ഡ് അവിടം ബ്ലര്‍ ചെയ്തു.

‘ഇഷ്‌കിന്റെ, ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്’ വീഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചു.

ആന്‍ ശീതളായിരുന്നു ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.