‘ രഹസ്യയാത്രകള്‍,ഉല്ലാസ ജീവിതം, പരപുരുഷ ബന്ധം’ വഫയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി ഭര്‍ത്താവ് ഫിറോസ്

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്നൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുന്നു. വഫയില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് അയച്ച കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

വിവാഹ ശേഷം തന്നെ പല പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, തന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അന്യപുരുഷന്മാരുമായി നിശാക്ലാബുകളിലെ ഉല്ലാസ ജീവിതം, പരപുരുഷ ബന്ധം, ഗര്‍ഭ മലസിപ്പിക്കല്‍, തനിക്ക് പൂര്‍ണമായും ലൈംഗിക ബന്ധം നിഷേധിച്ചു.

അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍, യു.എ.ഇയില്‍ താമസിക്കുമ്പോള്‍ താന്‍ ജോലി ആവശ്യത്തിനും മകള്‍ പഠനത്തിനും പോയി കഴിഞ്ഞാല്‍ താമസ സ്ഥലത്ത് അന്യപുരുഷന്മാര്‍ എത്തിയിരുന്നു തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഫിറോസ്‌ അയച്ച കത്തില്‍ ആരോപിക്കുന്നത്.

സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ വഫ പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ തള്ളിക്കളയുന്നതാണ് ഫിറോസിന്റെ കത്തിലെ വിവരങ്ങള്‍. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതല്‍ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here