പുത്തുമല; കാണാതായ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.
സൂചിപ്പാറ മേഖലയിൽ കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും മനുഷ്യ ശരീരത്തിന്‍റെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹങ്ങൾ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികിലാണ് ഇന്നും തെരച്ചിൽ നടക്കുക. മൃതദേഹങ്ങൾ ഒഴുകിപ്പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച രണ്ട്‌ മൃതദേഹങ്ങളും ഉരുൾപ്പൊട്ടൽ നടന്ന സ്ഥലത്തു നിന്ന് 7 കിലോമീറ്ററോളം അകലെയായിരുന്നു.

അതേസമയം, റഡാർ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിൽ ഉപേക്ഷിച്ചു. ഭൂഘടന യോജ്യമല്ലാത്തതുകൊണ്ടാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News