പ്രളയ ധനസഹായം; അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി

പ്രളയ ധനസഹായം ദുരിതാശ്വാസം എന്നിവയിൽ അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തെ കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലത്തിൽ വിസ്തൃതി കണക്കാക്കും. ഇതിനായുള്ള സംഘത്തിൽ ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനുണ്ടാകണം. ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്‍റിയറുടെ സേവനവും ഉണ്ടാകും.

2019-ലെ പ്രളയദുരന്തം ബാധിച്ചവരിൽ ധനസഹായം ലഭിക്കാൻ അർഹരായവരെ നിശ്ചയിക്കുന്നതിനായാണ് സർക്കാർ മാർഗനിർദേശം തയ്യാറാക്കിയത്. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തെ കുറിച്ച് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലത്തിലാകും വിസ്തൃതി കണക്കാക്കുക. ഇതിനായുള്ള ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ടീമുകളെ നിയോഗിക്കുന്നതിന് ജില്ലാ കളക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് ചുമതല. ഈ സംഘത്തിൽ വില്ലേജ് ഓഫീസറോ, വില്ലേജ് അസിസ്റ്റന്‍റോ അല്ലെങ്കിൽ ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ഉണ്ടാവണം.

ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്‍റിയറുടെ സേവനം ഐ.ടി.മിഷൻ ഡയറക്ടർ ലഭ്യമാക്കും. മലയോര മേഖലകളിൽ ഒരു ടീം ഒരു ദിവസം ശരാശരി 10 വീടുകളും, സമതല പ്രദേശത്ത് 20 വീടുകളും സന്ദർശിക്കുകയാണെങ്കിൽ 100 മുതൽ 200 വീടുകൾവരെ പരിശോധിക്കാനാകുമെന്നാണ് വിലയിരുത്തൽ. ദുരന്തബാധിതമായ എല്ലാ വീടുകളുടേയും നിലവിലെ സ്ഥിതി ഒരു മൊബൈൽ ആപ്പ് മുഖേനയാകും ശേഖരിക്കുക. നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്ക് തലത്തിലാകും സർക്കാർ പരിശീലനം നൽകുക. ക്യാമ്പിൽ ഉണ്ടായിരുന്നതും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ ലഭ്യമാകാത്ത മുഴുവൻ വ്യക്തികളുടെയും, ധനസഹായം വിതരണം നടത്താൻ ആവശ്യമായ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാനാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here