ഐഎൻഎക്സ്‌ മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ്‌ ഭീഷണിനേരിടുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ ബുധനാഴ്‌ച രാവിലെ സിബിഐ സംഘം വീണ്ടുമെത്തി.

അൽപസമയം കഴിഞ്ഞതിന്‌ ശേഷം സംഘം തിരിച്ചുപോയി. സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിദംബരം അഭിഭാഷകർ മുഖേന സിബിഐക്ക്‌ കത്തയച്ചിരുന്നു.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ കത്തിലൂടെ ചോദിച്ചു.