ചെമ്പഴന്തി എസ് എന്‍ കോളേജിലെ SFI രക്ത സാക്ഷി അജയ് യുടെ മാതാവ് ജി. പ്രസന്നകുമാരി (71) അന്തരിച്ചു .വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

മൃതദേഹം പോങ്ങുംമൂട് ചേന്തിയിലെ വസതിയില്‍ രാവിലെ 9 മണി മുതല്‍ പൊതുദര്‍ശനത്തിന് വെച്ചു. മ്യതദേഹം ഉച്ചക്ക് രണ്ട് മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

1997 സെപ്റ്റബര്‍ 3നാണ് ഉദയഗിരി ജംഗ്ഷനില്‍ വെച്ച് RSS പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വിളിച്ചിറക്കി അജയ് യെ കൊലപ്പെടുത്തിയത് . അപ്പുക്കുട്ടന്‍ ആണ് ഭര്‍ത്താവ് , ആശ മകള്‍ ആണ്. നിര്യാണത്തിൽ ദേവസ്വം ,സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി