ബൈക്കില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. മൂന്നാർ കെ.ഡി.എച്ച്. വില്ലേജ് സ്വദേശി കൃഷ്ണ രാജാണ് പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ പി. എം. കുഞ്ഞുമുഹമ്മദിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രതി പിടിയിലാകുകയായിരുന്നു. ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 125 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു ജോസഫ്, എം. എം അബിൻസ്, ബി. എൽ ലിബിൻ രാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News