ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ച കാറുക്കാരന് കിട്ടിയത് 8ന്‍റെ പണി. ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു.

യാത്രക്കിടെ ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഓട്ടോ ഡ്രൈവര്‍ ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്.

കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് സംഭവം. യുവാവിന്റെ പരാതിയില്‍ കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് സംഭവം. . കാര്‍ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

കാര്‍ ഓട്ടോയെ മറികടക്കുമ്പോള്‍ വണ്ടിയില്‍ ചെളി വെള്ളം തെറിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ മുഖത്ത് അടിച്ചു എന്നാണ് പരാതി.