ഏതൊക്കെ വില്ലേജുകൾ ആണ് പ്രളയബാധിത പ്രദേശങ്ങൾ എന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയെങ്കില്‍ മാത്രമേ തുടര്‍ നടപടി സാധ്യമാകു എന്ന് സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതി.

വിജ്ഞാപനം വന്നാലുടന്‍ വീണ്ടും SLBC ചേരും. വീണ്ടും പ്രളയം ഉണ്ടായതിനാൽ വായ്പ പുനക്രമീകരണത്തിനും ആനുകൂല്യത്തിനും വീണ്ടും അവസരം ഒരുക്കമെന്ന് എസ്ല്‍ബിസി റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെടും.

മൊറട്ടോറിയം നീട്ടുന്നതിന് റിസർവ്വ് ബാങ്ക് അനുമതി വേണെന്നും SLBC.സ്വർണത്തിന്റെ ഇടിന്‍റെ പുറത്ത് കർഷകർക്ക് നൽകുന്ന നാലു ശതമാനം വായ്പ തുടരാനും ബാങ്കേഴ്സ് സമിതി യോഗത്തിൽ തീരുമാനം

സംസ്ഥാനത്ത് വീണ്ടും പ്രളയം ഉണ്ടായതിനാൽ വായ്പ പുനക്രമീകരണത്തിനും ആനുകൂല്യത്തിനും വീണ്ടും അവസരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനെ സമീപിക്കാന്‍ ആണ് സംസ്ഥാന തല ബാങ്കേ‍ഴ്സ് സമിതിയുടെ തീരുമാനം.

ഈ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് SLBCവിശദമായ കത്തെഴുതും. ഏതൊക്കെ വില്ലേജുകൾ ആണ് പ്രളയബാധിത പ്രദേശങ്ങൾ എന്ന് സർക്കാർ നോട്ടിഫിക്കേഷൻ പുറത്തിറക്കിയാൽ ഉടൻ SLBC ചേരും.

ആ യോഗത്തിൽ വെച്ച് ലോണുകളുടെ കാര്യത്തിൽ തീരുമാനം എടുക്കും. ദുരിത ബാധിത പ്രദേശങ്ങൾ ഏതൊക്കെയാണെന്ന സർക്കാർ വിജ്ഞാപനം വന്നാലേ SLB C യ്ക്ക് തുടർ നടപടി സാധിക്കൂവെന്ന് എസ്ല്‍ബിസി കണ്‍വീനറായ കനറാ ബാങ്ക് പ്രതിനിധി മായ മാധ്യമങ്ങലോട് പറഞ്ഞു.

സ്വർണത്തിന്റെ ഇടിന്‍റെ പുറത്ത് കർഷകർക്ക് നൽകുന്ന നാലു ശതമാനം വായ്പ തുടരാൻ ബാങ്കേഴ്സ് സമിതി യോഗത്തിൽ തീരുമാനം എടുത്തു.

പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലിനായാണ് സംസ്ഥാന തല ബങ്കേ‍ഴ്സ് യോഗം ചേരുന്നത്.

ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ട നിർദേശങ്ങൾക്കും യോഗം രൂപം നൽകും.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാതല യോഗങ്ങളുടെ തുടർച്ചയായാണ് ഇന്ന് സംസ്ഥാനതല സമിതി യോഗം ചേര്‍ന്നത്.

പൊതുമേഖലാ ബാങ്കുകളിലെ മേധാവിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.ധനകാര്യ സെക്രട്ടറി മനോജ് ജോഷി യോഗത്തില്‍ സംബന്ധിച്ചു.