കോണ്‍ഗ്രസ് നേതാവ് മുന്‍ ധന-ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം അറസ്റ്റിന്റെ നിഴലിലാണ്. അഴിമതി കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് സിബിഐ. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിനുളള സാധ്യത തെളിഞ്ഞത്. ഇന്ന് രാവിലെ സുപ്രിം കോടതി ചിദംബരത്തിന്റെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുകയാണ്. സുപ്രീം കോടതി വിധി എതിരായാല്‍ പി ചിദംബരം അറസ്റ്റ് ചെയ്യപ്പെടുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്താണ് ഐഎന്‍എക്സ് കേസ്-ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് കേസ്. പി ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ കമ്പനിക്ക് 307 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്.