അഭിമന്യു വധക്കേസ് പ്രാരംഭ വാദത്തിനായി നവംബര്‍ 14ലേക്ക് മാറ്റി

അഭിമന്യു വധക്കേസ് പ്രാരംഭ വാദത്തിനായി നവംബര്‍ 14ലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ അന്ന് കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടും.കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര്‍, സാക്ഷികള്‍ എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ വിശദാംശംങ്ങള്‍ എന്നിവ നല്‍കണമെന്ന പ്രതിഭാഗം ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News