ഓണത്തിനുമുമ്പ് 53.04 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓണത്തിനുമുമ്പ് സംസ്ഥാനത്തെ 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെന്‍ഷനുകളുടെ സഹകരണ സംഘം വഴിയുള്ള വിതരണം ഈ മാസം 24 മുതല്‍ ആരംഭിക്കും. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടന്‍ അനുവദിക്കും.

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 53.04 ലക്ഷംപേര്‍ക്ക് ഓണത്തിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ ലഭ്യാമാക്കാനുള്ള തീരുമാനത്തിലെത്തിയത്. സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെന്‍ഷനുകളില്‍കുറഞ്ഞത് 3600 രൂപവീതം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here