തൃശൂർ ചേലക്കര ആർട്‌സ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നോമിനേഷൻ സൂക്ഷ്മ പരിശോധനക്കിടയിൽ എസ്എഫ്ഐ നൽകിയ നോമിനേഷൻ പേപ്പറുകൾ കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ കീറി കളഞ്ഞു.

സെപ്റ്റംബർ 5 ന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്എഫ്‌ഐ യുടെ സ്ഥാനാർഥികൾ സമർപ്പിച്ച നോമിനേഷനുകളാണ് അധ്യാപകർ അടക്കം നോക്കി നിൽക്കെ കെഎസ്‌യു നേതാവായ അനൂപും അഫ്‌സലും ചേർന്ന് കീറി എറിഞ്ഞത്.

അധ്യാപകരെ അടക്കം ഭീഷണി പെടുത്തിയ അക്രമി സംഘം എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ഏകപക്ഷീയമായ അക്രമം അഴിച്ചു വിടുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ചേലക്കര കോളേജ് ക്യാമ്പസിൽ പ്രകടനം നടത്തി.ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്ത കെ.എസ്.യു, എം.എസ്.എഫ് അക്രമി സംഘത്തെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു.