മാരുതി സുസുക്കിയുടെ പുതിയ മോഡലായ XL6 എംപിവി ഇന്ത്യന്‍ വിപണിയിലെത്തി

മാരുതി സുസുക്കിയുടെ പുതിയ മോഡലായ XL6 എംപിവി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 9.79 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സീറ്റ, ആല്‍ഫ എന്നീ രണ്ട് വകഭേദങ്ങളിലാണ് XL6-നെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഉയര്‍ന്ന മോഡലായ ആല്‍ഫയ്ക്ക് 11.46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മാരുതിയുടെ ജനപ്രീയ വാഹനമായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ആറ് സീറ്റര്‍ എംപിവിയായ മാരുതി സുസുക്കി XL6 നിര്‍മിച്ചിരിക്കുന്നതെങ്കില്ലും എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഇ വാഹനത്തെ എര്‍ട്ടിഗയില്‍ നിന്നും എളുപ്പത്തില്‍ മനസിലാക്കിയെടുക്കാന്‍ സഹായിക്കുന്നത്.

എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ XL6 അധിക ഫീച്ചറുകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയ’ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഹെഡ്‌ലൈറ്റുകള്‍, ഡിആര്‍എല്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രിക്കായി മടക്കാവുന്ന മിററുകള്‍, ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

XL6 ലെ പ്രധാന മാറ്റങ്ങളില്‍ ഭൂരിഭാഗവും അതിന്റെ ഇന്റീരിയറുകളിലാണ്. പൂര്‍ണ്ണമായും കറുത്ത നിറത്തിലുള്ള ഇന്റീരിയറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനാണ് മാരുതി സുസുക്കി XL6 ല്‍ ലഭ്യമാകുന്നത്.ബിഎസ്-VI 1.5 ലിറ്റര്‍ K15 സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ക്രോസ്ഓവറിന് കമ്പനി നല്‍കിയിരിക്കുന്നത്.പുതിയ തലമുറ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് XL6 നും കരുത്ത് പകരുന്നത്.

സുരക്ഷയുടെ കാര്യത്തില്‍ മാരുതി സുസുക്കി XL6ല്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ് ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്പി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും മറ്റ് നിരവധി ഘടകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News