എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള കോളേജുകളില്‍ എസ്എഫ്‌ഐയ്ക്ക് വന്‍വിജയം. മഹാരാജാസ്, സിഎംഎസ്, ലോ കോളേജ് അടക്കമുള്ള കോളെജുകളില്‍ ഉജ്വലവിജയമാണ് എസ്എഫ്‌ഐ നേടിയത്. മഹാരാജാസില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ ആധിപത്യം നേടി.

ഇടുക്കിയില്‍ 11 ക്യാംപസുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. അല്‍ അസ്ഹര്‍ ആര്‍ട്‌സ് കോളേജ് -തൊടുപുഴ, സെന്റ് ജോസഫ് അക്കാദമി – മുട്ടം, സെന്റ് ജോസഫ് ആര്‍ട്‌സ് കോളേജ് – മുട്ടം, കഒഞഉ കോളേജ് -മുട്ടം, മാര്‍ ബസേലിയോസ് കോളേജ് – അടിമാലി, കാര്‍മല്‍ഗിരി കോളേജ് – അടിമാലി, കഒഞഉ കോളേജ് – കട്ടപ്പന, സഹ്യ ജ്യോതി കോളേജ് -പീരുമേട് , കഒഞഉ കോളേജ് -പീരുമേട്, സെന്റ്.ജോസഫ് കോളേജ് – മൂലമറ്റം, ശ്രീ നാരായണ കോളേജ് – കോടിക്കുളം എന്നീ കോളെജുകള്‍ എസ്എഫ്‌ഐ മികച്ച വിജയം നേടി.

ആലപ്പുഴ തൃശൂര്‍ ജില്ലകളില്‍ ഓരോ കോളേജുകള്‍ വീതമാണ് എം ജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളത്. രണ്ടിടത്തും എസ്എഫ്‌ഐക്ക് വന്‍ വിജയം. തൃശൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് എതിരില്ലാതെ വിജയം.

പത്തനംതിട്ടജില്ലയില്‍ ആകെ ഇരുപത് കോളേജുകളാണ്. ഇതില്‍ മൂന്നു കോളേജുകളില്‍ തെരഞ്ഞെടുപ്പ് റദ്ദുചെയ്തു. ഒരു കോളേജില്‍ എസ് എഫ് ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നത് പതിനാറു കോളേജുകളില്‍ ഇതില്‍ എസ് എഫ് ഐ പതിനാലു കോളേജുകളില്‍ വിജയിച്ചു.

എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാകുളം മഹരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയ്ക്ക് ജയം. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച എസ്എഫ്ഐ പാനല്‍ വന്‍ഭൂരിപക്ഷത്തിലാണ് ഇത്തവണയും ജയിച്ചത്. അഭിമന്യുവിന്റെ കാമ്പസില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ല എന്ന് അടിവരയിടുന്നതായി തെരഞ്ഞെടുപ്പ് ഫലം. വി ജി ദിവ്യയാണ് ചെയര്‍പേഴ്സണ്‍.

വൈസ് ചെയര്‍പേഴ്സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.