എ ഗ്രൂപ്പിലെ വിമതരേയും കെ സി വേണുഗോപാല്‍ പക്ഷത്തെയും മലര്‍ത്തിയടിച്ച് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ഔദ്യോഗിക വിഭാഗം പിടിച്ചു . സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് സംഘടന ഗ്രൂപ്പ് പോരിന് ഒടുവില്‍ ഔദ്യോഗിക വിഭാഗത്തിന് വിജയം .

കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ഭരണ സമിതിലേക്ക് നടന്ന മല്‍സരത്തില്‍എ-ഐഗ്രൂപ്പുകളുടെ സംയുക്ത പാനലിനെതിരെ മല്‍സരിച്ച വിമത വിഭാഗത്തിന് പരാജയം . ആകെ പോള്‍ ചെയ്ത വോട്ടിന്റെ മഹാ ഭൂരിപക്ഷം വോട്ടുകളും കരസ്ഥമാക്കിയാണ് ഔദ്യോഗിക വിഭാഗം വിജയിച്ചത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കെ.സി വേണുഗോപാലിന്റെ മുന്‍ പി.എ ആയ പിഎസ് ശരത്ചന്ദ്രന് തോല്‍പ്പിച്ച് കെ. ബിനോദ് ജനറല്‍ സെക്രട്ടറിയായി .എ ഗ്രൂപ്പിലെ വിമത വിഭാഗവും , ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും ചേര്‍ന്നാണ് ഇത്തവണ ഔദ്യോഗിക വിഭാഗത്തിനെതിരെ മല്‍സരിച്ചത് .

എ ഗ്രൂപ്പിലെ ഇര്‍ഷാദ് പക്ഷം കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും എ -ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നിന്നതോടെ വിമത വിഭാഗം ദയനീയമായി തോറ്റു . ശശി തരൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം.എസ് ജ്യോതിഷ് ആണ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് . എസ്. എസ് ലളിത്തിനെ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു.

സെക്രടറിയേറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഇടതുപക്ഷ സംഘടന വോട്ടെടുപ്പിലൂടെ പിടിച്ചെടുത്തത് നിലവിലത്തെ ഭരണ സമിതിയുടെ കഴിവ്‌ക്കേട് ആണെന്ന് ചൂണ്ടി കാട്ടിയാണ് വിമതര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്