എസ്ഡിപിഐ ആക്രമണത്തില്‍ എസ്എഫ്ഐ ചാത്തന്നൂര്‍ ഏര്യാ പ്രസിഡന്റിന്‌ കുത്തേറ്റു

പഠനോപരണങള്‍ വിതരണം ചെയ്യുന്നതിനിടെ എസ്.എഫ്.ഐ കൊല്ലം ചാത്തന്നൂര്‍ ഏര്യാ പ്രസിഡന്റ് വിനീതിനെ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കറ്റ വിനീതിനെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കുത്തിയത്.

ചാത്തന്നൂര്‍ എം.ഇ.എസ് എഞ്ചിനിയറിംങ് കോളേജിനുമുന്നില്‍ വെച്ചായിരുന്നു 50 തോളം വരുന്ന എസ്.ഡി.പി.ഐ ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് ഇതിനിടെയാണ് നെഞ്ചിനു താഴെ വിനീതിനെ കുത്തിയത്.കോളേജിനു മുമ്പില്‍ പഠനോപകരണം വിതരണം ചെയ്ത് മുദ്രാവാക്യം വിളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വിനീതിനെ ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ മാംസം അടര്‍ന്നുപോയി അല്ലായിരുന്നുവെങ്കില്‍ വിനീതിന് ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

4 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ക്യാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ഊജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News