മുസഫര്‍നഗര്‍ കലാപക്കേസ് പ്രതി യുപിയില്‍ കാബിനറ്റ് മന്ത്രി

മുസഫര്‍നഗര്‍ കലാപക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജെപി നേതാവ് സുരേഷ് റാണെയെ കാബിനറ്റ് മന്ത്രിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ചു.2013ല്‍ നടന്ന കലാപത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു. കലാപത്തിന് ജനങ്ങളെ  പ്രേരിപ്പിക്കുന്ന വിധം വര്‍ഗീയ പ്രസംഗം നടത്തിയ സുരേഷ്‌റാണയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ ഒട്ടുമിക്ക കലാപകേസുകളിലേയും പ്രതികളെ അടുത്തിടെ വെറുതെവിട്ടിരുന്നു. സുരേഷ്‌റാണയെ കാബിനറ്റ് മന്ത്രിയാക്കിയതിലൂടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന ഉറച്ച സന്ദേശമാണ് ആദിത്യനാഥ് നല്‍കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here