കൈത്തറി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് മാത്രം നിര്‍മ്മിച്ച പുതിയ മെന്‍സ് ഷോറൂം തലസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു . പുരുഷന്‍മാര്‍ക്കായി മുണ്ടുകള്‍ മാത്രം ഉല്‍പാദിപ്പിച്ചിരുന്ന ഹാന്‍ടെക്സ് ഇതാദ്യമായിട്ടാണ് റെഡിമെയ്ഡ് ഷര്‍ട്ട് നിര്‍മാണത്തിലേക്കും കടന്നിരിക്കുന്നത് .

എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം ആണ് ഈ കടയില്‍ ലഭിക്കുക . മന്ത്രി ഇ.പി ജയരാജന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.

കൈത്തറി ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ സര്‍ക്കാര്‍ സംരംഭമായ ഹാന്‍ടെക്‌സ് ഇതാദ്യമായിട്ടാണ് റെഡിമെയ്ഡ് ഷര്‍ട്ട് നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇറക്കുമതി ചെയ്ത അത്യാധുനിക മെഷീനറി യൂണിറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ഷര്‍ട്ടുകള്‍ക്ക് ഓണം പ്രമാണിച്ച് 20% റിബേറ്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം ഹാന്‍ടെക്സ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ഊറ്റുകുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാന്‍ടെക്‌സ് മെന്‍സ് വെയര്‍ ഷോറൂമിന്റെ ഉത്ഘാടനം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു.

വിവിധ വര്‍ണങ്ങളിലുള്ള കുത്താമ്പുള്ളി കളര്‍ സാരികളാണ് ഇത്തവണത്തെ വില്‍പ്പനയിലെ പ്രധാന ആകര്‍ഷണം. വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്ന കാസര്‍ഗോഡ് സാരികളാണ് ശ്രദ്ധേയമായ മറ്റൊരിനം.

റോയല്‍ ഡബിള്‍ മുണ്ടുകള്‍ , കാവി മുണ്ടുകള്‍ എന്നീവയും വിപണനത്തിനായി തയ്യാറാണ് .ഉദ്ഘാടനചടങ്ങില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ, കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍ ഡയറക്ടര്‍ കെ സുധീര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മനേജര്‍ സി എസ് സിമി എന്നിവര്‍ പങ്കെടുത്തു.