കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി അനില്‍, അനിത ദമ്പതികളുടെ മകളായ അലീറ്റയെയാണ് താമസിക്കുന്ന കെട്ടിടത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നുച്ചക്കാണ് മഹബൂല ബ്ലോക്ക് മൂന്നില്‍ ദാരുണമായ സംഭവം നടന്നത്. മംഗഫ് ഇന്ത്യ ഇന്റര്‍ നാഷനല്‍ സ്‌കൂളിലെ പ്ലസ് 2 വിദ്യാര്‍ത്ഥിനിയാണു അലീറ്റ.

രണ്ടു ദിവസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.