കെവിന്‍ വധം; സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായതെങ്ങനെ ?

സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനകൊലയായി കോടതി വിധിയോടെ കെവിൻ വധക്കേസ് മാറി. കെവിന്റെ ഭാര്യ നീനു, സ്വന്തം അച്ഛനും സഹോദരനും എതിരെ നൽകിയ മൊഴികളാണ് ഇതിൽ നിർണായകമായത്.

കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി 90 ദിവസം കൊണ്ട് വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയർന്ന കേരളത്തിൽ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു കേസിന്റെ തുടക്കത്തിൽ സർക്കാർ അഭിഭാഷകന്റെ വാദം.

2018– ൽ തമിഴ്നാട്ടിലെ ശാന്തി വാഹിനി കേസ് പോലെ, കെവിൻ കേസും പരിഗണിക്കന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

ഇത് കെവിൻ കേസിൽ മുൻവിധിയുണ്ടാക്കാൻ ഇടയാക്കുമെന്ന മറുവാദം പ്രതിഭാഗം ഉയർത്തി. എന്നാൽ സർക്കാർ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച കോടതി ദുരഭിമാന കൊലയുടെ വിഭാഗത്തിൽപ്പെടുത്തി കെവിൻ കൊലക്കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.

വിചാരണ ഘട്ടത്തിൽ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു ആവർത്തിച്ചത് പ്രോസിക്യൂഷൻ വാദത്തിന് ബലമേകി.

കേസിലെ മുഖ്യസാക്ഷിയായ ലിജോയും മുഖ്യപ്രതിയായ ഷാനു ചാക്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണവും ദുരഭിമാനക്കൊലക്ക് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.

താഴ്‌ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ വിവാഹം കഴിക്കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്നായിരുന്ന ഷാനു അയച്ച സന്ദേശം. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ദുരഭിമാനകൊലയെന്ന നീരീക്ഷണത്തിൽ കോടതിയും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News