മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ച് പേര്‍ ‘കയറ്റം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംങിനിടെ മഞ്ഞുമലയില്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടു. ഹിമാചലില്‍ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലായിരുന്നു ഷൂട്ടിംങ്.

മഞ്ജുവും കൂട്ടരും അതി സാഹസികമായാണ് ട്രക്കിംങ് നടത്തിയത്.അപകടകരമായ ഹിമാലയന്‍ ട്രെക്കിംഗ് ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.

സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നിരുന്ന മൗണ്ടന്‍ എക്സ്പെഡിഷന്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ആറു മണിക്കൂര്‍ കൊണ്ട് സുരക്ഷിതമായി ചത്രൂ എന്ന സ്ഥലത്ത് ഇവര്‍ നടന്നെത്തി.

എല്ലാവഴികളും കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നിരുന്നതിനാല്‍ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇരുനൂറോളം പേരും ആ സ്ഥലത്ത് കുടുങ്ങിയിരുന്നു.