നിയമസഭാ മാധ്യമ അവാർഡുകൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. അന്വേഷാത്മക റിപ്പോർട്ടിംഗിനുള്ള ഇ.കെ നായനാർ നിയമസഭാ അവാർഡിന് കൈരളി ടി.വി സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ അർഹനായി.

ബുള്ളറ്റ്, പെല്ലറ്റ്, ടെർമൈറ്റ് എന്ന സംഘർഷ മേഖലയിലെ കുട്ടികളിലൂടെയുള്ള പ്രത്യേക പരിപാടിയാണ് അവാർഡിനർഹനാക്കിയത്.

50,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഭാഷയോടുള്ള ആഭിമുഖ്യം കാട്ടുന്ന റിപ്പോർട്ടിംഘിനുള്ള ആർ.ശങ്കരനാരായണൻ തമ്പി അവാർഡ്, നിയമസഭാ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ അവാർഡുകളും പ്രഖ്യാപിച്ചു.