കെവിന്‍ കേസില്‍ കോടതിയുടെ നിര്‍ണായക വിധി ഇന്ന് കോടതി പുറപ്പെടുവിച്ചു. വിചാരണ തുടങ്ങി പത്ത് മാസത്തിന് ശേഷമാണ് കേസിലെ പതിനാല് പ്രതികളില്‍ പത്ത് പേരെ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിക്കുന്നത്.

നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ പത്ത് പേരാണ് കേസില്‍ പ്രതികള്‍ എന്നാല്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ഉള്‍പ്പെടെ നാല് പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിടുകയും ചെയതു.

ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു കേസിന്റെ നാള്‍വഴികള്‍

2018 മെയ് 24: കെവിനൊപ്പം ജീവിക്കാന്‍ നീനു വീടുവിട്ടിറങ്ങി

2018 മെയ് 25: നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഈ ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് കെവിനോട് ആവശ്യപ്പെട്ട് കെവിന്റെ പിതാവിന്റെ ചവിട്ടുവരിയിലെ വര്‍ക്ക് ഷോപ്പിലെത്തി

മെയ് 26: കെവിനും നീനുവും വിവാഹം കഴിക്കാനുളള അപേക്ഷ തയാറാക്കി. മകളെ തട്ടികൊണ്ടുപോയതായി ചാക്കോ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി

മെയ് 27 : കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും കെവിനെയും അനീഷിനെയും നിനൂവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടികൊണ്ടുപോയി

മെയ് 28 തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

മെയ് 29. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ പോലീസ് പിടിയിലായി. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റു 12 പ്രതികളും
പിടിയിലായി

2018 ഓഗസ്റ്റ് 21 : പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി: ഗിരീഷ് പി സാരഥി കോടതിയില്‍ കുറ്റപത്രം നല്‍കി

ഒക്ടോബര്‍ 6 : കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി

നവംബര്‍7; ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ വിചാരണ നടത്താന്‍ തീരുമാനം

2019 ജനുവരിയിൽ പ്രാഥമിക വാദം തുടങ്ങി

മാര്‍ച്ച് 13 : നരഹത്യ, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന അടക്കം 10 വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം കോടതി അംഗീകരിച്ചു

ഏപ്രില്‍ 24: പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി

ജൂലൈ 30 വിചാരണ നടപടികൾ അവസാനിച്ചു

ഓഗസ്റ്റ് 14ന് ദുരഭിമാനക്കൊലയാണോ എന്ന വ്യക്തത വരുത്താന്‍ കോടതി വീണ്ടു വാദം കേട്ടു.

ഒടുവിൽ കെവിൻ വധക്കേസ് ദുരഭിമാനകൊലയാണെന്നും 10 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തി.