നാടകീയരംഗങ്ങള്‍; മതിലുചാടി, വാതില്‍ ചവിട്ടിത്തുറന്ന് സിബിഐ സംഘം; പി ചിദംബരം അറസ്റ്റിലായതിങ്ങനെ

ദിവസങ്ങളോളം നീണ്ടുനിന്ന നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റ് ഏതാണ്ട് ഉറപ്പായിരുന്ന സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി 9.45 ഓടെ ഡല്‍ഹിയിലെ ജോര്‍ബാഗിലെ വീട്ടില്‍ മതില്‍ചാടിയെത്തിയാണ് സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ദിവസം മുഴുവന്‍ നീണ്ട സംഭവ പരമ്പരകള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.

സിബിഐ, എന്‍ഫോഴ്സ്മെന്റ്, ഡല്‍ഹി പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് മാധ്യമങ്ങളെ സാക്ഷിയാക്കി മുന്‍ ആഭ്യന്തരമന്ത്രിയെ വീട്ടില്‍ക്കയറി പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News