ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ നിരവധി പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബിജെപി നേതാവ് വരുണ്‍ അഗര്‍വാള്‍ നടത്തുന്ന ഗോശാലയിലെ 12ഓളം പശുക്കളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുക്കളെയാണ് ഗോശാലയില്‍ പാര്‍പ്പിച്ചിരുന്നത്.