ചിദംബരത്തിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും; നിയമം നടപ്പാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല: യെച്ചൂരി

ചിദംബരത്തിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, എന്നാല്‍ നിയമം നടപ്പാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐഎം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനാധിപത്യാവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും ആണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

കശ്മീര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പ്രതികരിച്ചത്. ചിദംബരത്തിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും എന്നാല്‍ നിയമം നടപ്പാക്കുന്ന രീതി ഒരിക്കലും ആംഗീകരിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

അതോടൊപ്പം കശ്മീരിന്റെ പ്രത്യേക എടുത്തുകളഞ്ഞ. കേന്ദ്ര നടപടി ഭരണഘടന വിരുദ്ധരും, ജനാധിപത്യ വിരുദ്ധവുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രത്യേക പദവി ജമ്മു കശ്മീരിന് മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 10ഓളം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ഉണ്ട്. ഇത് മറച്ചുവെച്ചാണ് കശ്മീരിനെ കുറിച്ച്് മാത്രം കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കശ്മീരില്‍ സമാധാനപരമായ അന്തരീക്ഷമായ സഹചര്യമാണെന്ന് പറയുന്ന സര്‍ക്കാര്‍ നേതാക്കളെ എന്തിനാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. കസ്റ്റഡിയില്‍ എടുത്തിട്ടുള്ള നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News