മലയാളത്തിലെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന സേവ് ദി ഡേറ്റ് വീഡിയോകള്‍ക്കിടയില്‍ ആവിഷ്‌കരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ സേവ് ദി ഡേറ്റ്. 2.55 മിനുട്ട് ദൈര്‍ഘ്യത്തില്‍ ഒരു ക്രൈം ത്രില്ലര്‍ ട്രെയിലറില്‍ ഒട്ടും കുറയാതെ ആണ് ഈ വീഡിയോ.

തിരുവനന്തപുരം സ്വദേശികളായ ഷിനോസിന്റെയും നയനയുടെയും കല്യാണത്തിന് കൂട്ടുകാരുടെ ആവശ്യപ്രകാരം ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ഈ സേവ് ദി ഡേറ്റ് വീഡിയോ പ്രൈം ലെന്‍സ് ഫോട്ടോഗ്രാഫി തയ്യാറാക്കിയത്.

വില്ലന്മാരുടെ സങ്കേതങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു ലൊക്കേഷനില്‍ ലൈറ്റുകളും ക്രമീകരിച്ചാണ് തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റായ കെ ജിഎഫിനെ അനുകരിച്ച് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ആനന്ദ് ആലത്തറയുടെ ആശയത്തിനും സംവിധാനത്തിനും ക്യാമറ ചലിപ്പിച്ചത് അഭിനന്ദും അരവിന്ദുമാണ്. വരന്‍ പ്രവാസി ആയതോടെ ക്ഷണം കൂട്ടുകാര്‍ ഏറ്റെടുത്തു. നാടിളക്കി കല്യാണം ക്ഷണിച്ച കൂട്ടുകാരായ നിതിന്‍, വിഷ്ണു, കുട്ടന്‍, രതീഷ്, രഞ്ജിത് എന്നിവരാണ് സേവ് ദി ഡേറ്റ് വീഡിയോയില്‍ അഭിനയിച്ചതും.