കെവിന്‍ കൊലപാതക കേസ്: കോടതി വിധിയെ സ്വാഗതം ചെയ്ത് നീനുവിന്റെ നാട്ടുകാര്‍

കെവിന്‍ കൊലപാതക കേസില്‍ ഷാനുവും സുഹൃത്തുക്കളും കുറ്റകാരാണെന്ന കോടതി വിധിയെ നീനുവിന്റെ നാട്ടുകാര്‍ സ്വാഗതം ചെയ്തു. കൈരളി വാര്‍ത്ത സംഘത്തെ കണ്ട ചാക്കോയുടെ ബന്ധുക്കള്‍ പ്രതികരിക്കാതെ കതകടച്ചപ്പോള്‍, നാട്ടുകാര്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷകൂടി നല്‍കണമെന്നാവശ്യപ്പെട്ടു.

ജാതിയും മതവും ഉഛനീചത്വവുമാണ് അഭിമാനം എന്നു കുറേ പ്രതികള്‍ തീരുമാനിച്ചപ്പോള്‍ കെവിന് നഷ്ടമായത് അവന്റെ പ്രാണനും ജീവനായ നീനുവും, ഇതാണ് ഒറ്റക്കല്‍കാരെ സങ്കടത്തിലാക്കുന്നത്. കെവിനേയും നീനുവിനേയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത ചാക്കൊയേയും അയാളുടെ കുടുംബത്തേയും നാട്ടുകാര്‍ വെറുക്കുന്നു. മാതൃകാപരമായ ശിക്ഷ കൂടി ഇവര്‍ക്ക് ലഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഒറ്റക്കല്‍ റയില്‍വേസ്റ്റേഷനു സമീപത്തെ ഷാനു ചാക്കോയും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ കൊന്നുവെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല, ജാതി ഭ്രാന്ത്മൂത്ത് ഒരു യുവാവിനെ കൊന്നവരോട് തങള്‍ പൊറുക്കില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമൊ എന്നറിയാന്‍ ഒരു ദിവസം കാത്തിരിക്കേണ്ടി വരുന്നതിലാണ് നാട്ടുകാരുടെ അമര്‍ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here