പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി തൃശൂരില്‍ സാംസ്‌കാരിക സംഗമം

പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി തൃശൂരില്‍ സാംസ്‌കാരിക സംഗമം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കലാസാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്

തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സജ്ജീകരിച്ച കലാഗ്രാമത്തില്‍ കവി രാവുണ്ണിയുടെ അധ്യക്ഷതയില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മാഷാണ് സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്തത്. ചിത്രകാരന്‍ ബൈജു ദേവ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ചിത്രകാരന്മാര്‍ പൊതുജനങ്ങളുടെ രേഖാചിത്രങ്ങള്‍ തത്സമയം വരക്കുയും അവരില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്തു.

പ്രമുഖ ചിത്രകലാപ്രതിഭകള്‍ പ്രളയം പ്രമേയമാക്കി വരച്ച ചിത്രങ്ങളുടെ വില്പനയും വിവിധ എഴുത്തുകാരുടെ ബുക്കുകളുടെ വില്‍പ്പനയും സംഗമത്തില്‍ ഒരുക്കിയിരുന്നു. പ്രളയത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് ഒപ്പം സാംസ്‌കാരിക ലോകം എന്നുമുണ്ടാകുമെന്ന് കവി രാവുണ്ണി പറഞ്ഞു. വലിയ ആവേശത്തോടെയും പിന്തുണയോടെയുമാണ് തൃശൂരിന്റെ സാംസ്‌കാരിക ലോകം സംഗമത്തെ ആഘോഷമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here