ചാന്ദ്രയാന്‍ 2 ആദ്യ ചിത്രമയച്ചു

ചന്ദ്രനില്‍ ഇറങ്ങാനൊരുങ്ങുന്ന ചാന്ദ്രയാന്‍-2 ദൗത്യപേടകത്തില്‍ നിന്ന് ആദ്യ ദൃശ്യങ്ങള്‍ അയച്ചുതുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ 12.33ന് ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക് അയച്ചു. ചന്ദ്രന്റെ 2650 കിലോമീറ്റര്‍ മുകളില്‍ നിന്ന് എടുത്ത ചിത്രത്തില്‍ ചന്ദ്രോപരിതലത്തിലെ കുഴികളും മറ്റും അവ്യക്തമായി കാണാം. പരീക്ഷണാര്‍ഥമാണ് ചിത്രങ്ങള്‍ എടുത്തത്.

പേടകത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെന്ന പൂര്‍ണവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ലാന്‍ഡര്‍(വിക്രം) ഇറങ്ങാന്‍ രണ്ടാഴ്ച ബാക്കിനില്‍ക്കേ പേടകത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തമാസം ഏഴിന് പുലര്‍ച്ചെ 1.55 നാണ് ലാന്‍ഡര്‍ പ്രതലത്തില്‍ ഇറങ്ങുക. 14 ദിവസം നീളുന്ന ചന്ദ്ര ദിവസത്തിന്റെ തുടക്കത്തിലാണിത്. പേടകത്തിലെ ജ്വലനസംവിധാനം ഉപയോഗിച്ച് 30 കിലോമീറ്റര്‍ മുകളില്‍നിന്ന് 1.40 ന് ലാന്‍ഡറിനെ ചാന്ദ്രപ്രതലത്തിലേക്ക് തള്ളിവിടും.

അതിവേഗത്തില്‍ താഴേക്കു പതിക്കുന്ന പേടകത്തെ സ്വയം നിയന്ത്രിത ത്രസ്റ്റര്‍ റോക്കറ്റുകള്‍ എതിര്‍ദിശയില്‍ ജ്വലിപ്പിച്ച് നിയന്ത്രിക്കും. സെന്‍സറുകള്‍ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. പേടകം പ്രതലത്തോട് അടുക്കുമ്പോള്‍ അഞ്ചിരട്ടി ശക്തിയില്‍ പൊടിപടലം ഉയരാനുള്ള സാധ്യത ഏറെയാണ്. ഇത് ലാന്‍ഡറിലെ സൗരോര്‍ജ പാനലടക്കമുള്ള ഉപകരണങ്ങളെ തകരാറിലാക്കുമോ എന്ന ഭീഷണിയുമുണ്ട്. ഇതൊഴിവാക്കാന്‍ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ ജ്വലനം പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ചന്ദ്രനെ തൊടുന്ന അവസാന നിമിഷങ്ങള്‍ മധ്യഭാഗത്തുള്ള ഏക ത്രസ്റ്റിന്റെ പ്രവര്‍ത്തനക്ഷമതയെ ആശ്രയിച്ചായിരിക്കും. ചന്ദ്രഗര്‍ത്തങ്ങള്‍ക്കിടയിലെ സമതലമാണ് ലാന്‍ഡര്‍ ഇറങ്ങുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News