കശ്മീര്‍: ട്രംപിന്റെ ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം : സീതാറാം യെച്ചൂരി

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് ആഗ്രഹിക്കുന്നതായും ഇതിനായി എന്തും ചെയ്യുമെന്നും ട്രംപ് പറയുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി തന്നെ വിളിച്ചുവെന്ന് ട്രംപും മോഡിയെ ട്രംപ് വിളിക്കുകയായിരുന്നെന്ന് കേന്ദ്രസര്‍ക്കാരും പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് വ്യക്തമാക്കണം. ‘കശ്മീര്‍ വഞ്ചിക്കപ്പെട്ടു: ഭരണഘടനയില്‍ തിരിമറി’ എന്ന വിഷയത്തില്‍ സിപിഐ എം പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായാണ് ജമ്മു കശ്മീരിനെ വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശമാക്കിയത്. ഈ വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും ബോധപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ച് നുണപ്രചാരണം നടത്തുന്നു. പ്രത്യേക പദവി ജമ്മു കശ്മീരിനു മാത്രമായിരുന്നില്ല; 10ലേറെ സംസ്ഥാനങ്ങള്‍ക്കുണ്ട്.

കശ്മീരില്‍ ഭീകരപ്രവര്‍ത്തനം വര്‍ധിച്ചതിനു കാരണം 370-ാം വകുപ്പല്ല. അഞ്ചുവര്‍ഷത്തിനിടെ ഒട്ടേറെപേര്‍ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും തിരിഞ്ഞത് മോഡിസര്‍ക്കാരിന്റെ രാഷ്ട്രീയനിലപാടുകള്‍ സൃഷ്ടിച്ച നിരാശയും മടുപ്പും കാരണമാണ്. 370-ാം വകുപ്പ് ജമ്മു കശ്മീരിന്റെ വികസനം തടസ്സപ്പെടുത്തിയെന്ന വാദവും തെറ്റാണെന്ന് യെച്ചൂരി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News