കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ആവശ്യമില്ല: ഫ്രാന്‍സ്

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ഉഭയകക്ഷി വിഷയമെന്നും ഫ്രാന്‍സ്. അതേ സമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അമേരിക്കയുടെ നിര്‍ദേശം. ജി 7 ഉച്ചകോടി നടക്കാനിരിക്കെയാണ് നിര്‍ദേശം. അതിനിടയില്‍ ഇനി ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്ന് പാക്കിസ്ഥാനും നിലപാടെടുത്തു.

ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് അമേരിക്ക നിര്‌ദേശിച്ചത്. കശ്മീര്‍ വിഷയം അരിഹരിക്കാന്‍ തയ്യാറാണെന്നും, സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും മൂന്നാം കക്ഷി ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്.

മോദിയുമായി താന്‍ചര്‍ച്ച നടത്തിയെന്നും, വിഷയത്തില്‍ ആരും അക്രമത്തിന് മുതിരരുതെന്നും ഊന്നിപ്പറഞ്ഞ മാക്രോണ്‍ മേഖലയില്‍ സ്ഥിരത വേണമെന്നും ആവശ്യപ്പെട്ടു. അതിനിടയില്‍ കശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്ന നിലപാടാണ് പാക്കിസ്ഥാന്റേത്. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഇമ്രാന്‍ ഖാന്‍ വിമര്‍ശനം ശക്തമാക്കി. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിന്നുള്ള കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിമേഖലയില്‍ വ്യന്യാസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here