മോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംഗ്‌വിയും

മോഡി സ്തുതിയുമായി കോണ്ഗ്രസ് നേതാക്കൾ. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്.

മുൻകാലങ്ങളിൽ ചെയ്യാത്ത പലതുമാണ് നരേന്ദ്ര മോദി ചെയ്യുന്നത്.ജയറാം രമേഷിന്ത്വ രാത്തവനായ്‌ഡ അനുകൂലിച് മനു അഭിഷേക് സിംഗ്‌വിയും രംഗതെത്തി.

രാഷ്ട്രീയ അവലോകകനായ കപിൽ സതീഷ് കൊമിറെഡ്ഡിയുടെ മലേവലന്റ് റിപ്പബ്ലിക് ,എ ഷോർട്ട് ഹിസ്റ്ററി ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിൻറെ പ്രകാശനച്ചടങ്ങിൽ ആയിരുന്നു മോദിയെ സ്തുതിച്ചു കൊണ്ടുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിനെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലായിപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല. മോദി ഭരണം സമ്പൂർണ്ണ നെഗറ്റീവ് സ്റ്റോറി അല്ല.

2014 -19 കാലത്ത് മോദി എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 37.4 ശതമാനവും എൻഡിഎ 45 ശതമാനം വോട്ടും നേടി.

രണ്ടാം മോദി സർക്കാരിനെ അധികാരത്തിലെത്താൻ സഹായിച്ചത് എന്തെന്ന് പരിശോധിക്കണം.ജനങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താനാകുന്ന ഭാഷയിലാണ് മോദിയുടെ സംസാരം. പ്രധാനമന്ത്രി ഉജ്ജ്വല യോജന വലിയ ചലനം ഉണ്ടാക്കി.

ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും ജയറാം രമേഷ് പറഞ്ഞു. ഈ പ്രതാവനയെ പിന്തുണച്ച് മുതിർന്ന കോണ്ഗ്രസ് നേതാവും അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയും രംഗത്തെത്തി.

മോദിയെ എപ്പോഴും ദുഷ്ടനായ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ സിംഗ്വി പ്രധാൻ മന്ത്രി ഉജ്വൽ യോജന വിജയമായിരുന്നെന്നും കുട്ടിച്ചേർത്തു.

കാശ്മീർ വിഷയത്തിൽ കോണ്ഗ്രസ് നേതൃത്തത്തിൽ അലാറം മോഡിയെ അനുകൂലിച്ചു രംഗത്തു വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉജ്വൽ യോജയെയും പുകഴ്ത്തി നേതാക്കൾ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here