അച്ഛനെ കൊലപെടുത്തിയ മക്കള്‍; എന്നിട്ടും ഒരു നാട് മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും

മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് സ്വന്തം പിതാവിനെ കൊലപെടുത്തുന്നു.പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.എന്നിട്ടും ഒരു നാടു മുഴുവന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കാം. കാരണം നിസാരമല്ല. സ്വന്തം പിതാവില്‍ നിന്നും നിരന്തരം ശാരീരിക പീഡനമേല്‍ക്കേണ്ടിവരുന്ന അവസ്ഥ. കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ യാതൊരു വിധ സഹായമോ സംരക്ഷണവും ലഭിക്കുന്നില്ല. സ്വയം രക്ഷാര്‍ത്ഥം അച്ഛനെ കൊന്നുകളയുന്നു.സ്വന്തം പെണ്മക്കളെ അച്ഛന്‍ ബലാല്‍സംഗം ചെയ്താല്‍ പിന്നെ എന്താണ് ചെയ്യേണ്ടതെന്നും പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ചോദിക്കുകയാണ്.

2018 ജൂലൈ 27 ന് വൈകുന്നേരമാണ് റഷ്യയെ നടുക്കിയ കൊലപാതകം നടക്കുന്നത്. 57 കാരനായ മിഖായേല്‍ ഖച്ചാടൂര്യന്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ ഫ്‌ലാറ്റ് വൃത്തിയാക്കിയില്ല എന്ന കാരണത്താല്‍ മക്കളെ ഓരോരുത്തരെയായി തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപെടുത്തുകയും പീഡിപ്പിക്കുകയും മുഖത്ത് കുരുമുളക് വാതകം സ്‌പ്രെ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഉറക്കത്തിലായശേഷം മക്കളായ ക്രെസ്റ്റീന (18), ആഞ്ചലീന (19), മരിയ (20) എന്നിവര്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈവശം കുരുമുളക് സ്പ്രേ, മറ്റൊരാളുടെ കയ്യില്‍ കത്തി, മറ്റൊരാളുടെ കയ്യില്‍ ചുറ്റികയുമുണ്ടായിരുന്നു. ഒന്നുറക്കെ നിലവിളിക്കാന്‍ പോലും അവസരം കൊടുക്കാതെ അവരയാളെ ആക്രമിച്ചു കൊലപ്പെടുത്തി. റഷ്യയെ നടുക്കിയ കൊലപാതകത്തില്‍ ഈ സഹോദരിമാര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. അദ്ദേഹത്തിന്റെ തലയിലും കഴുത്തിലും നെഞ്ചിലും മുറിവുകളുണ്ട്.ശരീരത്തില്‍ കത്തികൊണ്ടുളള മുപ്പതോളം മുറിവുകളുണ്ടായിരുന്നു.

മിഖായേല്‍ അവരെ മക്കാളായല്ല മറ്റെന്തോ വസ്തുക്കളായിട്ടാണ് കണ്ടിരുന്നതെന്ന് അയാളുടേതായി ലഭിച്ച ഓഡിയോ ക്ലിപ്പുകളില്‍ വ്യക്തമായിരുന്നതായി പോലീസ് പറയുന്നു. മിഖായേല്‍ ഖച്ചാടൂര്യന്‍ വര്‍ഷങ്ങളായി മക്കളായ മൂന്ന് പേരെയും മര്‍ദ്ദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്യുകയും ചെയ്തിരുന്നു. അവരുടെ നിലവിളികള്‍ അകലെയുള്ള വീടുകളിലേക്കു കേള്‍ക്കുമായിരുന്നെങ്കിലും ആരും അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. 2015-ല്‍ പണ്‍കുട്ടികളുടെ അമ്മ യുറേലിയ ദുണ്ടുക്കിനെ മിഖായേല്‍ വീട്ടില്‍നിന്നും പുറത്താക്കിയിരുന്നു. പോയില്ലെങ്കില്‍ പെണ്‍മക്കളെ കൊന്നുകയുമെന്നായിരുന്നു അയാളുടെ ഭീഷണി.അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികനായിരുന്നു മിഖായേല്‍ ഖച്ചാടൂര്യന്‍. അദ്ദേഹം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കത്തിയും തോക്കുകളുമടക്കം പല തരത്തിലുള്ള ആയുധ ശേഖരങ്ങള്‍ സൂക്ഷിച്ചിരുന്നു.

പെണ്‍കുട്ടികളുടെ അമ്മ ഔറേലിയ

മിഖായേലിന്റെ കൊലപാതക കേസ് റഷ്യയിലെങ്ങും വളരെ വേഗം തന്നെ ശ്രദ്ധപിടിച്ചുപറ്റി. പണ്‍കുട്ടികള്‍ക്കായി മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റും രംഗത്ത് വരികയും ഉപദ്രവകാരിയായ പിതാവില്‍ നിന്നും സംരക്ഷണമോ സഹായമോ ലഭിക്കാത്ത സാഹചര്യത്തില്‍ മൂന്ന് പെണ്‍കുട്ടികളും കുറ്റവാളികളല്ലെന്നും അവര്‍ ഇരകളാണെന്നും വാദിച്ചു. ‘ഒരു പരിഷ്‌കൃത രാജ്യത്ത്, ഈ പെണ്‍കുട്ടികളെ ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിലേക്കാണ്, ജയിലുകളിലേക്കല്ല അയക്കേണ്ടത്’ എന്ന് അവരുയര്‍ത്തി പിടിച്ച പ്ലക്കാടുകളില്‍ കാണാം. ‘ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് സ്ത്രീകള്‍ക്ക് മാത്രമല്ല, റഷ്യന്‍ ഫെഡറേഷനിലെ പുരുഷന്മാര്‍ക്കും നന്നായി അറിയാം’ എന്ന് അവര്‍ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷക അലിയോന പോപോവ പറയുന്നു.

ഇപ്പോള്‍ മാസ്‌കോയിലെ തെരുവുകളില്‍ ഖച്ചാടൂര്യന്‍ സഹോദരിമാര്‍ക്കു വേണ്ടിയിള്ള സമരങ്ങള്‍ നടക്കുകയാണ്.കുടുംബവും സമൂഹവും നിയമവ്യവസ്ഥകളുമെല്ലാം ഒരേപോലെ കണ്ണടച്ചപ്പോള്‍ അവര്‍ക്കു മുന്‍പില്‍ തെളിഞ്ഞ ഏക മാര്‍ഗ്ഗമായിരുന്നു അത്. എന്നാലിപ്പോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപെട്ട് ഒറ്റപെട്ട് കഴിയുന്ന പെണ്‍കുട്ടികളെ നിഷ്‌കരുണം അവഗണിക്കാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റഷ്യന്‍ ജനതയാകെ പെണ്‍കുട്ടികള്‍ക്ക പിന്‍ന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും ക്രൂരമായ സാഹചര്യങ്ങളെ ഒറ്റക്ക നേരിട്ട കുട്ടികള്‍ പിന്നെ എന്തു ചെയ്യണമായിരുന്നു’ എന്ന് അവര്‍ നിയമ വ്യവസ്ഥയോടുതന്നെ ചോദിക്കുകയാണ്. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നു ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. നിലവിലെ വ്യവസ്ഥയാണ് ആദ്യം മാറേണ്ടത്, ഈ സംവിധാനങ്ങള്‍ മാറ്റിയില്ലെങ്കില്‍ ആര്‍ക്കും ഇവരുടെ അതേ അവസ്ഥ ഉണ്ടാകാമെന്നും അവര്‍ ആശങ്കപ്പെടുന്നുണ്ട്.

റഷ്യയില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമപരമായ സംരക്ഷണമില്ലായിരുന്നു. എന്നാല്‍ 2017-ല്‍ റഷ്യ ഗാര്‍ഹിക പീഡന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും കുറ്റകാര്‍ക്ക് വലിയ രീതിയിലുളള ശിക്ഷ ലഭ്യമായിരുന്നില്ല . പുതിയ നിയമം അനുസരിച്ച്, സ്വന്തം കുടുംബത്തിലെ ഒരാളെ അടിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ പരമാവധി ലഭിക്കുന്ന ശിക്ഷ പിഴയൊടുക്കുകയോ രണ്ടാഴ്ച കസ്റ്റഡിയിലാവുകയോ ചെയ്യുമെന്നതാണ്. അതേ കുറ്റകൃത്യം വര്‍ഷത്തില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചാല്‍ ശാസനയും നല്‍കും. ഇരകള്‍ കാലാകാലം പീഢനം അനുഭവിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ഈ നിയമങ്ങളാണ് ആദ്യം പരിഷ്‌കരിക്കേണ്ടതെന്ന് റഷ്യയിലെ ജനങ്ങള്‍ പറഞ്ഞു തുടങ്ങി. റഷ്യയിലെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വരുമ്പോള്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ചിലപ്പോള്‍ അഴിക്കുള്ളിലാകും. റഷ്യയില്‍ ഗാര്‍ഹിക പീഡനം മൂലം പ്രതിവര്‍ഷം 12,000 സ്ത്രീകള്‍ മരണപ്പെടുന്നുവെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി സൈറ്റായ ‘ആര്‍ഐഎ നോവോസ്റ്റി’ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News