അഞ്ചു വര്‍ഷം കൊണ്ട് ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു.

മൊബൈല്‍ ഫോണിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോനോ വ്യാപകമാക്കാനാണ് എസ്ബിഐ തീരുമാനം. ഇതിനായി കൂടുതല്‍ യോനോ കേന്ദ്രങ്ങള്‍ തുടങ്ങും.

ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമാണ് എസ്.ബി.ഐ.യുടെ എസ്ബിഐ ലക്ഷ്യമിടുന്നത്.