കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഏഴായിരത്തി അറുപത്തിമൂന്ന് എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി.

സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ് ഇത്രയും വീടുകള്‍ യാഥാര്‍ഥ്യമാക്കിയത്.

1750 വീട് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയിലും 545 വീട് സ്പോണ്‍സര്‍ഷിപ്പിലുമാണ് നിര്‍മിച്ചത്. ബാക്കി വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.