നിറഞ്ഞ സദസ്സുകളില്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

യുവതാരങ്ങളെ അണി നിരത്തി എഡി ഗരീഷ് സംവിധാനം ചെയ്ത ചിത്രം പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്.

ചിത്രത്തിന്റെ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും ഷമീര്‍ മുഹമ്മദും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിനായി ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പള്ളിയുമാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.