ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ സാമ്പത്തികമായി വന്‍തുക പറ്റിച്ചെന്ന് ഉമ്മ റാബിയ. തുഷാര്‍ പറ്റിച്ചതിനെ തുടര്‍ന്നാണ് നാസില്‍ ദുബായില്‍ ജയിലിലായതെന്നും ഉമ്മ റാബിയ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ലന്നും നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത് എന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയൊന്നുമില്ലെന്നും നാസിലിന്റെ ഉമ്മ പറയുന്നു.

തുഷാറിനെ കേസില്‍ കുടുക്കാന്‍ ആഗ്രഹമില്ലന്നും ഇനിയെങ്കിലും തുഷാര്‍ പണം തിരികെ തരുമെന്നാണ് പ്രതീക്ഷയെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായ വാഗ്ദാനം ഉണ്ടെന്നും കുടുംബം പറയുന്നു.