സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന അന്തരിച്ച എം കേളപ്പന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും സന്ദര്‍ശിച്ചു. എം കേളപ്പന്റെ ഭാര്യ എം എം നാരായണിയേയും കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പിണറായി എം കേളപ്പന്റെ വീട്ടില്‍ എത്തിയത്. സിപിഐ എം ജില്ലാ െസക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി കെ കുഞ്ഞിരാമന്‍, കെ ശ്രീധരന്‍, ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍, സി എം ഷാജി, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ കുഞ്ഞിക്കണ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.