രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച അടിയന്തര ജിഎസ്ടി യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരാന്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രഖ്യാപങ്ങളും ഉണ്ടായി.

വന്‍കിട നിക്ഷേപങ്ങള്‍ക്ക് ഡിക്‌സര്‍ച്ചര്‍ജ് ഒഴിവാക്കും, ജിഎസ്ടി റിട്ടേണ്‍ വേഗതിലാക്കും, എയ്ഞ്ചല്‍ ടാക്സ് ഒഴിവാക്കും തുടങ്ങിയ പ്രഖ്യാപങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്.

രാജ്യം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലെന്നും, മോദി സര്‍ക്കാരിന്റെ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ചൂണ്ടക്കാട്ടിയത്തിന് പിന്നാലെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. രാജ്യം പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കുന്നതായിരുന്നു ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

എന്നാല്‍ ആഗോള സമ്പദ വ്യവസ്ഥ തകര്‍ച്ച നേരിടുകയാണെന്നും, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് ആണ് ഇന്ത്യയുടേതെന്ന് പറഞ്ഞായിരുന്നു നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

സമ്പത് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. ജിഎസ്ടി നിരക്കുകള്‍ ലാളിതമാക്കും, ജിഎസ്ടി റീട്ടെണ് അതിവേഗത്തിലാക്കും, സിസ്ആര്‍ ഉപാധികള്‍ ലംഘക്കുന്നത് സിവില്‍ ക്രിമിനല്‍ കുറ്റമായിരിക്കില്ല.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള എയ്ഞ്ചല്‍ ടാക്സ് ഒഴിവാക്കി. ഇതിന് പുറമെ വിദേശ നിക്ഷേപം കുറയുന്ന സാഹചര്യത്തില്‍ ഓഹരി അടക്കമുള്ള വിദേശ നിക്ഷേപങ്ങള്‍ക്കുള്ള അധിക സര്‍ച്ചാര്‍ജ് പിന്‍വലിച്ചു.ഇത്തവണത്തെ ബഡ്ജറ്റിയിലാണ് അധിക സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് തിരിച്ചടിയായതോടെയാണ് പുതിയ തീരുമാനം.

ആര്‍ബിഐ നടപ്പാക്കുന്ന പലിശ വ്യത്യാസം എല്ലാ വായ്പകള്‍ക്കും ലഭ്യമാകും, എല്ലാ ബാങ്കുകളും ഇത് സമ്മതിച്ചതായും ധനമന്ത്രി പറഞ്ഞു. വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ആണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. ഇതിന് പുറമെ അടിയന്തര ജിഎസ്ടി യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.