നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയത് ഭീഷണിപ്പെടുത്താനെന്നത് വ്യാജവാര്‍ത്ത; പൊലീസ് വന്നത് സംരക്ഷിക്കാനും ധൈര്യം പകരാനും; സത്യാവസ്ഥ തുറന്നുകാട്ടി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തുഷാറിനെതിരെ പരാതി കൊടുത്ത നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയത് ഭീഷണി മുഴക്കാനാണെന്ന് പറഞ്ഞു പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. അബ്ദുള്ളയുടെ വീട്ടില്‍ പോലിസ് എത്തിയത് സംരക്ഷണം നല്‍കാനും ധൈര്യം പകരാനുമാണ്. സംഭവത്തിലെ സത്യാവസ്ഥ ദേശാഭിമാനി മണലൂര്‍ ഏരിയ ലേഖകന്‍ അബ്ബാസ് വീരാവുണ്ണി തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാണിക്കുകയാണ്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി കൊടുത്ത് അയാളെ ജയിലിലേക്കെത്തിച്ച തൃശുര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പിണറായിയുടെ പൊലിസ് ഭീഷണിയുമായി എത്തിയെന്ന വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലും, മറ്റ് മാധ്യമങ്ങളിലും ചില ചാനലുകളിലും ആസൂത്രിത വാര്‍ത്ത ആഘോഷിക്കുകയാണല്ലോ? എന്താണ് യാഥാര്‍ത്ഥ്യം, വസ്തുതയെന്തെന്നറിയാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആകാംക്ഷയോടെ മതിലകം എസ് ഐയും എന്റെ സുഹൃത്തുമായ സൂരജ് സാറിനെ വിളിച്ച് അന്വേഷിച്ച് വസ്തുതയറിഞ്ഞ് ഞാന്‍ അന്തം വിട്ടു.

സത്യം ചെരുപ്പിടാന്‍ തുടങ്ങുമ്പോഴേക്കും അസത്യം ലോകം ചുറ്റി സഞ്ചരിച്ച് തിരിച്ചെത്തിയിട്ടുണ്ടാകുമെന്നത് പച്ച പരമാര്‍ത്ഥം തന്നെ .പ്രചരിക്കുന്ന വാര്‍ത്തയില്‍ ഒന്ന് സത്യം തന്നെയാണ് മതിലകം എസ് ഐ കെ.എസ്.സൂരജ് പരാതിക്കാരന്‍ അബ്ദുള്ളയുടെ വീട്ടില്‍ പോയിരുന്നുവെന്നത് പകല്‍ പോലെ സത്യം .എന്തിനായിരുന്നു പോയത്. പറയാം കേട്ടോളൂ. പ്രബല സമുദായ നേതാവിനെതിരെ പരാതി കൊടുത്ത് അദ്ദേഹത്തിന് ഗള്‍ഫിലെ ജയിലിലേക്ക് വഴിതെളിയിച്ച പരാതിക്കാരന്റെ വീടിന് നേരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആ കുടുംബത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പിണറായി പൊലിസ് അബ്ദുള്ളയുടെ വീട്ടിലെത്തിയത്.

അവരവിടെ ചെന്ന് എന്ത് ആ വ ശ്യമുണ്ടെങ്കിലും എപ്പോവേണമെങ്കിലുീ വിളിച്ച് സഹായമാവശ്യപെട്ടാല്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി സിഐ, എസ് ഐ, പൊലിസ് റ്റേഷന്‍, നമ്പറുകളും നല്‍കി.നിങ്ങള്‍ പേടിക്കേണ്ട ഞങ്ങള്‍ വിളിപ്പുറത്തുണ്ടെന്ന ധൈര്യവും പകര്‍ന്നാണ് പിണറായി പൊലിസ് മടങ്ങിയത്.ആരെയും ബോധ്യപെടുത്താനല്ല. അറിഞ്ഞ വസ്തുതകുറിച്ചുവെന്ന് മാത്രം….

അബ്ബാസ് വീരാവുണ്ണി
ദേശാഭിമാനി മണലൂര്‍ ഏരിയലേഖകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here